ഓപ്പൺ എഐ പുതിയ അത്യാധുനിക ജിപിടി 5.4 മിനി, ജിപിടി 5.4 നാനോ മോഡലുകൾ പുറത്തിറക്കി. ഉയർന്ന തോതിലുള്ള ജോലികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ജിപിടി 5.4 മിനി.
പുതിയ മോഡൽ പഴയ പതിപ്പിനേക്കാൾ കോഡിംഗ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ വേഗത കൈവരിച്ചിട്ടുണ്ട്. അതോടൊപ്പം പുറത്തിറങ്ങിയ ജിപിടി 5.4 നാനോ മോഡൽ, ഡാറ്റ വേർതിരിക്കൽ, ഡാറ്റ തരംതിരിക്കൽ തുടങ്ങിയ ജോലികൾ അതിവേഗം പൂർത്തിയാക്കാൻ സഹായിക്കും.
ഓപ്പൺ എഐയുടെ ഏറ്റവും പുതിയ മോഡലായ ജിപിടി5.4 മിനി, എപിഐ, കോഡെക്സ്, ചാറ്റ്ജിപിടി എന്നിവയിൽ ലഭ്യമാണ്. ചാറ്റ്ജിപിടി ഫ്രീ, ഗോ ഉപയോക്താക്കൾക്ക് തിങ്കിംഗ് ഫീച്ചറിലൂടെ പുതിയ എഐ മോഡലുകൾ ഉപയോഗിക്കാൻ സാധിക്കും.
ഈ മാസമാദ്യം പുറത്തിറങ്ങിയ ജപിടി 5.4 മോഡലിനു പിന്നാലെയാണ് ഈ പുതിയ പതിപ്പുകൾ വരുന്നത്. മറുപടി നൽകുന്നതിനിടയിലുള്ള തിരുത്തലുകൾ, മികച്ച വെബ് റിസർച്ച്, സങ്കീർണമായ കാര്യങ്ങൾ ഓർത്തുവയ്ക്കാനുള്ള കഴിവ് എന്നിവയാണ് മോഡലിന്റെ ഏറ്റവും പ്രധാന സവിശേതകൾ.